ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ചു യുവാവിനു ദാരുണാന്ത്യം.

 


കോട്ടയം: ചങ്ങനാശേരി ബൈപ്പാസില്‍ മോര്‍ക്കുളങ്ങരയ്ക്കു സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ചു യുവാവിനു ദാരുണാന്ത്യം.

വടക്കേക്കര പുതുപറമ്ബില്‍ ബേബിച്ചന്റെയും കുഞ്ഞുമോളുടെയും മകന്‍ നിജോ ദേവസ്യായാണു (ജാക്കി-36) മരിച്ചത്.


ചങ്ങനാശേരി ബൈപാസില്‍ പാലാത്ര ഭാഗത്തു നിന്നും റെയില്‍വേ ഭാഗത്തേയ്ക്കു പോവുകയായിരുന്ന സ്‌കൂട്ടറും എതിരെ വന്ന ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. നിജോ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു.


പോലീസും അഗ്‌നിരക്ഷസേന അംഗങ്ങളും എത്തിയാണു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്. ഭാര്യ: കണ്ണൂര്‍ സ്വദേശി ദില്‍നാ, മകള്‍ ഇതള്‍ (1 വയസ്). സംസ്‌കാരം നാളെ മൂന്നിനു വടക്കേക്കര സെന്റ്മേരീസ് ചര്‍ച്ച്‌ സെമിത്തേരിയില്‍ നടക്കും.

Post a Comment

Previous Post Next Post