ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം, മലയാളിക്ക് ദാരുണാന്ത്യം



തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് സംഭവം. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടു.


കൊല്ലപ്പെട്ട മണിയുടെ കുടുംബം പാലക്കാട്‌ ഷൊർണൂരിൽ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി പാർത്ത കുടുംബമാണ്. കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശമാണ് നീല​ഗിരിയെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സംഭവസ്ഥലത്ത് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post