കോഹിനൂറിൽ ലോറിയിൽ കാറിടിച്ച് കുട്ടി മരിച്ചു, 3 പേർക്ക് പരിക്ക്

 


തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി കോഹിനൂറിൽ കാർ അപകടം, ഒരു കുട്ടി മരിച്ചു.  വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാൻ പോവുകയായിരുന്ന ഫറോക്ക് പെരുമുഖം സ്വദേശികള്‍ സഞ്ചരിച്ച കാർ യൂണിവേഴ്സിറ്റിക്കടുത്തുള്ള കോഹിനൂർ ആറുവരി ദേശീയപാതയില്‍ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച്‌ ഫറോക്ക് പെരുമുഖം സ്വദേശിയും , പ്രവാസിയുമായ കളത്തിങ്ങല്‍ വീട്ടില്‍ ഇർഷാദിൻ്റെ മകൻ അഹമ്മദ് ഇഹ്സാൻ (12) ന് ദാരുണാന്ത്യം.

ഏഴ് പേർക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. അഹമ്മദ് ഇഹ്സാൻ്റെ മാതാവ് നുസ്റത്ത് ബന്ധുക്കളായ മുഹമ്മദ് അഹ്ദഫ്, അഹമ്മദ് അമാൻ, ആയിഷ ഹാനിയ, മുഹമ്മദ് ഹായ്സണ്‍ ബിൻ വാഹിദ്, മുഹമ്മദ് ഹംദാൻ, ഹംദ ഫാത്തിമ എന്നിവർ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മരിച്ച ഇഹ്സാൻ്റെ ഖബറടക്കം ഇന്ന് ഉച്ചക്ക് ശേഷം പെരുമുഖം എണ്ണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനില്‍ നടക്കും

Post a Comment

Previous Post Next Post