തമിഴ്നാട്ടിൽ തെർമൽ പ്ലാന്റിൽ അപകടം: 9 തൊഴിലാളികൾക്ക് ദാരുണാന്ത്യം



തമിഴ്നാട്ടിലെ എണ്ണൂർ സ്ഥിതിചെയ്യുന്ന നോർത്ത് ചെന്നൈ തെർമൽ പവർ സ്റ്റേഷനിൽ നിർമാണ പ്രവർത്തനത്തിനിടെ ദാരുണാപകടം. ഏകദേശം 30 അടി ഉയരത്തിലുള്ള നിർമാണത്തിലിരുന്ന ആർച്ച് തകർന്നുവീണ് 9 തൊഴിലാളികൾ മരിച്ചു. അഞ്ചിലധികം പേർക്ക് ഗുരുതരമായി പരുക്കേറ്റു.

ഇന്ന് (സെപ്റ്റംബർ 30) വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. പവർ പ്ലാൻ്ിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിച്ചിരുന്ന ലോഹ ഫ്രെയിമാണ് (സ്ക്‌കാഫോൾഡിങ്) തകർന്നുവീണത്. മരിച്ചവരിൽ ഭൂരിഭാഗവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ്. പലരുടെയും തലയ്ക്കാണ് പരുക്കേറ്റത്. അഞ്ച് പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേർ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.


Post a Comment

Previous Post Next Post