ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് അപകടം; തളങ്കര സ്വദേശിയായ മുംബൈ വ്യാപാരിക്ക് ദാരുണാന്ത്യം

 


കാസർകോട്: മുംബൈയിലെ പ്രമുഖ വ്യാപാരി ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് മരിച്ചു. തളങ്കര സ്വദേശിയും അണങ്കൂർ സ്കൗട്ട് ഭവന് സമീപം താമസക്കാരനുമായ മാഹിൻ ഫക്രുദീൻ്റെ മകൻ കെ.എം.

അബ്ദുല്ല (മായ്ച്ചാന്റ അബ്ദുല്ല-62) ആണ് ട്രെയിൻ അപകടത്തില്‍ മരിച്ചത്


തിങ്കളാഴ്ച (2025 സെപ്റ്റംബർ 29) പുലർച്ചെ 1.20 ഓടെയാണ് അപകടം നടന്നത്. അജ്മീരിലേക്ക് പോവുകയായിരുന്ന മരുസാഗർ എക്സ്പ്രസ് തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപത്തെ മേല്‍പ്പാലത്തിന് അടുത്ത് എത്തിയപ്പോഴാണ് അബ്ദുല്ല ട്രെയിനില്‍ നിന്ന് തെറിച്ചുവീണതെന്നാണ് പ്രാഥമിക നിഗമനം. ആലുവയില്‍ ബിസിനസ് ആവശ്യത്തിനായി പോയി മടങ്ങുകയായിരുന്നു അദ്ദേഹം.

Post a Comment

Previous Post Next Post