മധ്യവയസ്കൻ സുഹൃത്തിൻറെ വീട്ടിൽ മരിച്ച നിലയിൽ.. സുഹൃത്തുക്കളായ രണ്ടു പേർ കസ്റ്റഡിയിൽ

 




മലപ്പുറത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരി ചിന്നക്കലങ്ങാടിയിലാണ് മധ്യവയസ്കനെ സുഹൃത്തിൻറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളത്തിക്കണ്ടി രജീഷ് എന്ന ചെറൂട്ടി (48) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു രജീഷിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു. സംഭവത്തിൽ സുഹൃത്തുക്കളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചോദ്യം ചെയ്യുന്നതിനായാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post