മുക്കത്ത് ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു

 


കോഴിക്കോട് :  മുക്കം   വെസ്റ്റ് മണാശ്ശേരിയിൽ ബൈക്ക് അപകടത്തിൽ കുന്ദമംഗലം സ്വദേശി. ബിജിൻ (39) മരണപ്പെട്ടു. മറ്റു വിവരങ്ങൾ അറിവായി വരുന്നതേ ഉള്ളൂ updating....⬇️


 സ്കൂട്ടറിൽ കാറിടിച്ച് യുവാവ് മരിച്ചു. പരിയങ്ങാട് എസ് വളവ് ആറ്റുപുറത്ത് രാജൻ്റെ മകൻ ബിജിൻ രാജ് (41) ആണ് മരിച്ചത്. 


ചൊവ്വാഴ്ച ഉച്ചക്ക് മൂന്നരയോടെ വെസ്റ്റ് മണാശ്ശേരിയിൽ വെച്ചാണ് അപകടം. 


പലഹാരം വിതരണം നടത്തുന്ന ഇദ്ദേഹം കെ.എം.സി.ടി ആശുപത്രിയിലേക്ക് പലഹാര വിതരണത്തിനായി പോകുമ്പോൾ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. 


ഉടൻ തന്നെ കെ.എം.സി.ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. 


മാതാവ്: ബീന. 

സഹോദരങ്ങൾ: ജിജിൻ രാജ് , ഷിജിൻ രാജ്. 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post