ആലത്തൂരിൽ വാഹനാപകടം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം: ഭർത്താവിനും രണ്ടര വയസ്സുള്ള കുഞ്ഞിനും പരുക്ക്

 


ആലത്തൂർ: സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാനൂർ ഇരട്ടക്കുളം മണ്ണയം കാട്ടിൽ ദീപുവിൻ്റെ ഭാര്യ സുമ (42) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

 സ്വാതി ജംഗ്ഷൻ ഭാഗത്തുനിന്നും ഇരട്ടക്കുളം ഭാഗത്തേക്ക് സ്കൂട്ടറിൽ ഭർത്താവും രണ്ടര വയസ്സുള്ള കുട്ടിയുമൊത്ത് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഇതേ ദിശയിൽ വന്ന കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ സുമ മരിച്ചു. പരിക്കേറ്റ ഭർത്താവിനെയും കുഞ്ഞിനെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയുടെ മേൽപ്പാലം പണിയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണം നടക്കുന്ന കേരളപ്പറമ്പ് ഭാഗത്താണ് അപകടമുണ്ടായത്. ഇവിടെ ബാരിക്കേഡ് വച്ച് ഗതാഗ ക്രമീകരണം ഏർപ്പെടുത്തിയ ഭാഗത്ത് ചരക്ക് വാഹനങ്ങളും മറ്റു വലിയ വാഹനങ്ങളും വരുന്നത് ഇരുചക്ര വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്.


കരിമ്പയിലെ പിക്കപ്പ് മണികണ്ഠൻ എന്നയാളുടെ സഹോദരിയാണ് മരണനപ്പെട്ട സുമ 🥲

Post a Comment

Previous Post Next Post