മലപ്പുറം: പുവ്വത്താണി സ്‌കൂൾ കെട്ടിടത്തിന്റെ ഗോവണിയിൽ നിന്നും കാൽതെന്നി വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസ്സുകാരൻ മരിച്ചു
താഴെക്കോട് മേലേകാപ്പുപറമ്പ് സ്വദേശി പൂന്തൊടി മുനീറിൻ്റെ മകൻ മാസിൻ മുഹമ്മദ് ആണ് മരിച്ചത്. പുവ്വത്താണി അൽബിറ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.