കട്ടപ്പനയിൽ ഓട വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ കുടുങ്ങിക്കിടക്കുന്നു, രണ്ടുപേരെ രക്ഷപ്പെടുത്തി

 


കട്ടപ്പനയിൽ ഹോട്ടലിൻ്റെ ഓട വൃത്തിയാക്കുന്നതിനിടെ അപകടം. ഓടയിൽ മൂന്ന് പേർ കുടുങ്ങി. ഇതിൽ രണ്ടുപേരെ പുറത്തെത്തിച്ചു. ആദ്യം ഒരാൾ ഓടയിൽ കുടുങ്ങുകയും ഇയാളെ രക്ഷിക്കാനിറങ്ങുമ്പോൾ മറ്റുരണ്ട് പേർ കുടുങ്ങിപ്പോവുകയുമായിരുന്നു. ഒരാൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇവർ തമിഴ്നാട് കമ്പം സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ജെസിബി ഉപയോഗിച്ച് ഓട പൊളിച്ച് നീക്കിയശേഷമായിരുന്നു രക്ഷാപ്രവർത്തനം. പുറത്തെത്തിച്ച രണ്ടുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി

Post a Comment

Previous Post Next Post