കുറ്റിപ്പുറം : വീട്ടുജോലിക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ്‌നാട് കടല്ലൂർ മാളമദേവി സ്വദേശി ദേവ(55)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.കുറ്റിപ്പുറം മല്ലൂർക്കടവ് സ്വദേശി വരിക്കപുലാക്കൽ അഷ്‌റഫിന്റെ വീട്ടിൽ ഇന്ന് രാവിലെ 9 മണിഓടെയാണ് സംഭവം. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മറ്റിയ മതൃദേഹം കുറ്റിപ്പുറം പൊലിസ് ഇൻക്വസ് പൂർത്തിക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരിമെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു. മരിച്ച ദേവ അഷ്‌റഫിന്റെ വീട്ടിലെ തൊഴിലാളിയാണ്. അഞ്ച് മാസങ്ങൾക്ക് മുൻപ് ഇതേവീട്ടിൽ അഷ്‌റഫിന്റെ സുഹൃത്ത് ജാഫറിനെ കാർപോർച്ചിൽ നിർത്തിയിട്ട കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
