തൃശ്ശൂർ പറപ്പൂർ: മുള്ളൂർ കായലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ കാക്കശ്ശേരി സ്വദേശി കരുമത്തിൽ വീട്ടിൽ പ്രദീപ് മകൻ മിഥു (18) കാർ യാത്രികൻ പറപ്പൂർ സ്വദേശി ചിറ്റിലപ്പിള്ളി വീട്ടിൽ ഷിജോ (51) എന്നിവരെ പറപ്പൂർ ആക്ട്‌സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരമംഗലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.
