ഫറോക്കിൽ ബെൻസ് കാറും ദോസ്തും കൂട്ടിയിടിച്ച് അപകടം



 കോഴിക്കോട്  ഫറോക്ക് കല്ലമ്പാറ കഷായപ്പടി പള്ളിക്ക് മുൻവശത്ത്. ബെൻസ് കാർ അശോഗ് ലയ്ലാന്റ് ദോസ്ത്തുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.

ദോസ്ത്ൽ ഉണ്ടായിരുന്നവരെ ചെറിയ പരിക്കുകളോട് കൂടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കു ഗുരുതരമല്ല.കഷായപ്പടി ഇടക്കെകടവ് ഓയിൽ കമ്പനിയിലെതാണ് ദോസ്ത് എന്നും അറിയാൻ സാധിക്കുന്നു.

 ദോസ്തിൽ നിന്നും ഓയിൽ ലീക്ക് ആയത് കാരണം റോഡ് ക്ലീൻ ചെയ്യാനായി മീഞ്ചന്തയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് രാത്രി 7:50 ഓട് കൂടിയായിരുന്നു സംഭവം.

കല്ലമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് കാറ്.

ഫറോക് പോലീസും സംഭവ സ്ഥലത്ത് എത്തി കാര്യങ്ങൾ നിയന്ദ്രിക്കുന്നു.

Post a Comment

Previous Post Next Post