കൽപ്പറ്റ പടിഞ്ഞാറത്തറ റൂട്ടിൽ കൊട്ടാരപ്പടി ബൈക്കും സ്കൂട്ടറും കൂട്ടി ഇടിച്ച്പരിക്കേറ്റു ചികിത്സയിലായിരുന്ന ലോഡിങ് തൊഴിലാളി മരിച്ചു പൊഴുതന തേവണ സ്വദേശി കുന്നത്ത് കിഫിലി (51) ആണ് മരിച്ചത്. കൽപ്പറ്റ പടിഞ്ഞാറത്തറ റൂട്ടിൽ കൊട്ടാരപ്പടി ജംഗ്ഷന് സമീപം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. കിഫിലി സഞ്ചരിച്ച സ്‌കൂട്ടറും വെങ്ങപ്പള്ളി അപ്പണവയൽ സ്വദേശി സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു
