കണ്ണൂര്‍:കുടുംബ വഴക്കിനിടെ മകൻ വലിച്ചെറിഞ്ഞ മാതാവ് മരിച്ചു.
അലവില്‍ പള്ളിയാംമൂല സ്വദേശി വി ശാന്ത (88) ആണ് മരിച്ചത്.
കഴിഞ്ഞ ബുധൻ രാത്രിയാണ് സംഭവം
കസേരയില്‍ ഇരിക്കുകയായിരുന്ന വയോധികയായ മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വധശ്രമക്കേസില്‍ മകൻ വി സജീവനെ (58) ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.
ഭര്‍ത്താവ്: പരേതനായ രാമന്‍. മക്കള്‍: രഞ്ജിനി, സജിനി, സജീവന്‍, സജിത, പരേതനായ ബാലന്‍. മരുമക്കള്‍: പ്രകാശിനി, മനോഹരന്‍, സരസ പരേതനായ രവീന്ദ്രന്‍, അനില്‍ കുമാര്‍.
