ബൈക്കിൽ നിന്നും ടോറസിനടിയിലേക്ക് തെറിച്ചു വീണ് അപകടം: യുവാവിന് ഗുരുതര പരുക്ക്




കോഴിക്കോട്: നന്തി ഇരുപതാംമൈൽ ബസ് സ്റ്റോപ്പിന് സമീപം കൊയിലാണ്ടി ഭാഗത്തേക്കുള്ള സർവീസ് റോഡിൽ വാഹനാപകടം. യുവാവിന് ഗുരുതര പരുക്ക്. ഇന്ന് രാത്രി ഏഴോടെയാണ് അപകടം.


ഒരേ ദിശയിലേക്ക് പോവുകയായിരുന്ന ടോറസ് ലോറിക്കടിയിലേക്ക്,


സർവീസ് റോഡിന് വശത്തെ കല്ലുകളിൽ തെന്നി നിയന്ത്രണം വിട്ട ബുള്ളറ്റ് ബൈക്കിൽ നിന്നും തെറിച്ചു വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post