കാഞ്ഞങ്ങാട്ട് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു: ഒരാൾ മരിച്ചു



കാസർകോട്  കാഞ്ഞങ്ങാട്: കാസർകോട് കാഞ്ഞങ്ങാടിന് സമീപം ചിത്താരി പാലത്തിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബോവിക്കാനം മുണ്ടക്കൈയിലെ അബ്ദുല്ലയുടെ മകൻ ഫയാസ് (26) ആണ് മരിച്ചത്. ഫയാസ് സഞ്ചരിച്ച സ്കൂട്ടറും മറ്റൊരു സ്കൂട്ടറും കാറും ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിലാണ്. അതിനിടെ അപകടത്തിൽപ്പെട്ട ഒരാൾ പുഴയിലേക്ക് വീണെന്ന സംശയത്തെ തുടർന്ന് അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല.

Post a Comment

Previous Post Next Post