ചേലൂർ വാഹനാപകടം ബസ്സ്‌ ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു



 തൃശ്ശൂർ  ചേലൂരിൽ സ്വകാര്യ ബസ് ഇടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. _ഇരിങ്ങാലക്കുട സ്വദേശി മുഴുവഞ്ചേരി വീട്ടിൽ സജീവ്(63) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ ജൂബിലി ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


"ഇരിങ്ങാലക്കുട ചേലൂരിനടുത്ത് കെഎസ്ഇ കമ്പനിയ്ക്ക് സമീപം ഇന്നലെ ഞായറാഴ്ച്ച വൈകിട്ട് 5.30 തോടെയായിരുന്നു അപകടം."


നടവരമ്പ് റോഡ് നിർമ്മാണം നടക്കുന്നതിനാൽ അരിപ്പാലം ചേലൂർ വഴി തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന എം എസ് മേനോൻ എന്ന ബസ് ആണ് അപകടം സൃഷ്ടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന സജീവൻ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചശേഷം സ്കൂട്ടറിനെയും സജീവനേയും ചേർത്ത് റോഡരികിലെ വൈദ്യുതിത്തൂണിൽ ഇടിച്ചുകയറിയാണ് ബസ് നിന്നത്.

ഓടിക്കൂടിയ നാട്ടുകാരാണ് ഇദ്ദേഹത്തെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. അപകട സംഭവിച്ച ഉടൻ ഡ്രൈവർ ഇറങ്ങി ഓടിയതായി നാട്ടുകാർ പറഞ്ഞു. 

ബസ്സുകളുടെ അമിത വേഗതയാണ് ജീവനെടുക്കുന്ന ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് ചേലൂർ പൗരസമിതി ആരോപിച്ചു. 


ജീവിത പങ്കാളി: റെയ്ച്ചൽ (അധ്യാപിക, -പീസ് സ്കൂൾ പടിയൂർ), മക്കൾ: കെവിൻ ഫിലിപ്പ്, കിരൺ ഫിലിപ്പ്.


അപകടത്തിൽ മരണപ്പെട്ട സജീവൻ്റെ സംസ്കാരം തിങ്കളാഴ്ച സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു." *https://chat.whatsapp.com/BDDxSPGBlylCziYzJFOPxw*

Post a Comment

Previous Post Next Post