ബൈക്ക് മെട്രോ പില്ലറിലിടിച്ചു; കൊണ്ടോട്ടി കരിപ്പൂർ സ്വദേശിയായ യുവ എഞ്ചിനീയർക്ക് ദാരുണാന്ത്യം



എറണാകുളം: കളമശ്ശേരിയിലുണ്ടായ ബൈക്കപകടത്തിൽ കൊണ്ടോട്ടി കരിപ്പൂർ സ്വദേശിയായ യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് ദാരുണാന്ത്യം

കരിപ്പൂർ കരുവാൻകല്ല് മുടക്കയിൽ കരീചിയിൽ സിദ്ദീഖിന്റെ മകൻ മുഹമ്മദ് മുസ്തഫ (26) ആണ് മരിച്ചത്

ഇന്ന് രാവിലെയാണ് അപകടം നടന്നത് കാക്കനാട്ടെ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനത്തിൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു മുസ്തഫ

കളമശ്ശേരി ഭാഗത്തുനിന്നും വരികയായിരുന്ന മുസ്തഫ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറിലേക്ക് ഇടിച്ചു കയറുകയായിരുന്നു

അപകടത്തിന്റെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നു

അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു

ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊച്ചിയിൽ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം

​ പോലീസിന്റെ പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും

ഖബറടക്കം പിന്നീട് നാട്ടിലെ പള്ളിയിൽ നടക്കും.


Post a Comment

Previous Post Next Post