ടോറസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം


  ഇടുക്കി അടിമാലി വള്ളപ്പടിയില്‍ ടോറസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം പോത്ത് കല്ല്, കുനിപ്പാല സ്വദേശി - ഷിജോയ് ആണ് മരണപ്പെട്ടത് .നിയന്ത്രണം നഷ്ടപ്പെട്ട് സ്‌കൂട്ടര്‍. ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അടിമാലി താലൂക്ക് ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. അടിമാലി പൊലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് അടിമാലി താലൂക്ക് ഹോസ്പിറ്റലുമായോ അടിമാലി പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.

Post a Comment

Previous Post Next Post