കോഴിക്കോട്: ചേമഞ്ചേരി കാട്ടിലെപ്പീടികയിൽ കെഎസ്ആർടിസി ബസും കർണാടക ആർടിസി ബസും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസി ബസുമാണ് അപകടത്തിൽപ്പെട്ടത്.
ഇരു ബസുകളിലെയും ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ മതിലിലിടിച്ചാണ് നിന്നത്.
അപകടവിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
