കോഴിക്കോട് പയ്യോളി: തിക്കോടി പെരുമാൾപുരം ഗവ. ഹൈസ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് ട്രെയിനിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു. പെരുമാൾപുരം കിഴക്കെ ആനക്കണ്ടി അഷ്റഫ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 5.45 ഓടെയാണ് സംഭവം.
വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മലബാർ എക്സ‌്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടം. തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. ലോക്കോ പൈലറ്റ് റിപ്പോർട്ട് ചെയ്‌തതനുസരിച്ച് പയ്യോളി പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഭവം നാട്ടുകാരറിഞ്ഞത്.
ഭാര്യ: പരേതയായ ശരീഫ. മകൻ: ഫറാഷ് (ബഹ്റൈൻ). ഖബറടക്കം: ഇന്ന് വൈകീട്ട് 5.30 ന് തിക്കോടി മീത്തലപ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
