കോഴിക്കോട് കൊടുവള്ളിക്ക് സമീപം പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ യാത്രക്കാരിയായ വെസ്റ്റ് കൈതപ്പൊയിൽ സ്വദേശിനി നൗഷിദയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, ഓട്ടോ ഡ്രൈവർ കൈതപ്പൊയിൽ സ്വദേശി കാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടന്ന് എടുത്തതാണ് അപകട കാരണം. ഇന്ന് ഉച്ചക്കായിരുന്നു അപകടം
