മലപ്പുറം : കേരള-തമിഴ്‌നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ 8 മലയാളികള്‍ മരിച്ചു. മലയാളികള്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം.
വാല്‍പ്പാറയില്‍ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. വാല്‍പ്പാറ കുന്നിന്‍ റോഡിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വെച്ചാണ് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞത്.
വളവ് തിരിയുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 16 പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
മലപ്പുറം ജില്ലയിലെ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നും വിനോദയാത്ര പോയ ടെമ്പോ ട്രാവലർ വാഹനമാണ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്
ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെയും എത്തിക്കുകയാണ്. വൈകിട്ടായിരുന്നു അപകടം.
വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.
മരണപ്പെട്ടവരുടെ പേര് വിവരം 👇
1.അജിത 54 ( HM) - പുലാമന്തോൾ സ്വദേശി
2.റംല 52 - അധ്യാപിക - പാങ്ങ് സ്വദേശി
3.സുഹറ 43 - അധ്യാപിക - പാങ്ങ് സ്വദേശി
4.ആശ 41 - അധ്യാപിക - പാങ്ങ് സ്വദേശി
5.മജീദ് 43 - അധ്യാപകൻ - പാങ്ങ് സ്വദേശി
6.സാജിത 45 - അധ്യാപിക - പാങ്ങ് സ്വദേശി
7.ഷക്കീല 37 - GUPS പാങ്ങ് - അധ്യാപിക
8.നൗഷാദ് 39 - ഡ്രൈവർ
9.റുഖിയ 39 -
10.ഹിഷാം 12
11.ഷഹദിൻ 11
12.മസ്നീൻ 10


