റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പൊന്നാനി സ്വദേശിനി മരണപ്പെട്ടു.

 


 തൃശ്ശൂർ :അകലാട്  റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് പൊന്നാനി സ്വദേശിനി മരണപ്പെട്ടു. പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ(കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യ മുട്ടിൽ ഹസീന(44) എന്നവരാണ് മരണപ്പെട്ടത്.

 ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് ആറാംകല്ലിൽ റോഡ് മുറിച്ച് കടക്കുകയായിരുന്നു ഇവരെ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. 

  ഇവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരിന്നു

Post a Comment

Previous Post Next Post