കോഴിക്കോട് തിക്കോടി: ട്രെയിനിന് മുകളിൽ കയറിയ യുവാവിന് ഗുരുതര പൊള്ളലേറ്റു. പയ്യോളി അയനിക്കാട് വെസ്റ്റ് യുപി സ്കൂളിന് സമീപം സിനാൻ (18) എന്ന യുവാവിനാണ് വൈദ്യുതാഘാതത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.
തിക്കോടി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്‌സ് ട്രെയിനിന്ന് മുകളിൽ കയറിയതാണെന്ന് പറയുന്നു. മുകളിൽ നിന്നും കാൽ തെന്നി വീഴുന്നതിനിടെ വൈദ്യുത ലൈനിൽ പിടിച്ചു പോയതാണെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന സുഹൃത്തിൻ്റെ നിലവിളി കേട്ടെത്തിയ സമീപമുണ്ടായിരുന്നവർ യുവാവിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റ യുവാവിൻ്റെ നില ഗുരുതരമാണ്.
