മണ്ണാർക്കാട്: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് കോട്ടോപ്പാടം ഭീമനാട് ക്ഷേത്രത്തിന് സമീപം ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ (16-04-2026) പത്ത് മണിയോടെയാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തേക്ക് ആംബുലൻസ് പുറപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം വ്യക്തമല്ല.
