എടവണ്ണയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ പതിനേഴുകാരന് ദാരുണാന്ത്യം



 മലപ്പുറം എടവണ്ണയില്‍ ബൈക്കും ഇന്നോവ കാറും കൂട്ടിയിടിച്ച്‌ അപകടത്തില്‍ 17കാരൻ മരിച്ചു. പോരൂർ അയനിക്കോട് വലിയപ്പറമ്പ് സ്വദേശി കോന്തൻകുളവൻ അബ്ദുല്‍ കബീറിന്റെ മകൻ റിഫാത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടം. അപകടത്തില്‍ കൂടെയുള്ള രണ്ട് പേർക്ക് പരിക്കേറ്റു. നിയമ നടപടികള്‍ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം പോരൂർ അയനിക്കോട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും

Post a Comment

Previous Post Next Post