മലയാളി വിദ്യാർത്ഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി




 മലയാളി വിദ്യാർത്ഥിയെ കൊൽക്കത്തയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി പാലാരിവട്ടം സ്വദേശി ജുവൽ ജോസ് ജെബിൻ ആണ് മരിച്ചത്. പശ്ചിമ ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസ് ( കൊൽക്കത്ത)ഒന്നാംവർഷ വിദ്യാർത്ഥിയാണ് മരിച്ച ജുവൽ ജോസ്. അതേസമയം കൊച്ചിയിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post