കോഴിക്കോട് കൊയിലാണ്ടി പൂക്കാട്: പൂക്കാട് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൂക്കാട് സ്വദേശി എള്ളുപറമ്പില്‍ പ്രകാശന്‍ ആണ് മരിച്ചത്. അറുപത് വയസായിരുന്നു.
തെങ്ങ് കയറ്റ തൊഴിലാളിയാണ്. ഇന്ന് രാത്രി ഏഴരയോടെയാണ് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. തുടര്‍ന്ന് ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെനിന്ന് പൊലീസ് നടപടിക്രമങ്ങള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
ഭാര്യ: സുശീല. മകള്‍: ശ്രുതി. മരുമകൻ: രതീഷ്. സഹോദരങ്ങൾ: പാച്ചർ, പരേതരായ രാജൻ, ഗീത
