മീനങ്ങാടി പന്നിമുണ്ടയിൽ കാർ അപകടം; തിരൂരങ്ങാടി സ്വദേശികളായ അഞ്ചുപേർക്ക് പരിക്ക്



​മീനങ്ങാടി: വയനാട് മീനങ്ങാടി പന്നിമുണ്ടയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഷെഡിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന തിരൂരങ്ങാടി സ്വദേശികളായ അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.

​ മാരുതി സുസുക്കി എർട്ടിഗ കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ തകരഷീറ്റ് മേഞ്ഞ നിർമ്മിതിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ബോണറ്റും ബമ്പറും പാടേ തകർന്ന നിലയിലാണ്.

​കാറിന്റെ മുൻഭാഗം വലിയ രീതിയിൽ തകർന്നെങ്കിലും, യാത്രക്കാർക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് ഏറ്റത് എന്നത് വലിയ ആശ്വാസമായി. . അപകടത്തെ തുടർന്ന് നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Post a Comment

Previous Post Next Post