പൈസക്കരിയിൽ ദാരുണ അപകടം: ബൈക്കിൽ നിന്നും തെറിച്ചുവീണ കോളേജ് വിദ്യാർത്ഥി ടോറസ് ലോറി കയറി മരിച്ചു

 


കണ്ണൂർ ​  പൈസക്കരി: കോളേജിലേക്ക് വരുന്നതിനിടെ ബൈക്കിൽ നിന്നും തെറിച്ചുവീണ വിദ്യാർത്ഥി ടോറസ് ലോറി കയറി മരിച്ചു. കുടിയാൻമല പൊന്മല തട്ടുകുന്ന് തേവരയിൽ ആൽബിൻ ടി. വിത്സൺ (ആൽബിൻ തോമസ് - 19) ആണ് മരിച്ചത്. പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിലെ ഒന്നാം വർഷ ബിസിഎ വിദ്യാർഥിയാണ്.

​ചൊവ്വാഴ്ച രാവിലെ കോളേജിന് മുന്നിൽ വെച്ചായിരുന്നു ദാരുണമായ ഈ അപകടം സംഭവിച്ചത്. ബൈക്കിൽ കോളേജിലേക്ക് വരികയായിരുന്ന ആൽബിൻ റോഡിലേക്ക് തെറിച്ചുവീഴുകയും, തൊട്ടുപിന്നാലെ വന്ന ടോറസ് ലോറിയുടെ അടിയിൽപെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടസ്ഥലത്തു വച്ചുതന്നെ ജീവൻ നഷ്ടപ്പെട്ടു.

​മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രിയ സഹപാഠിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലും സങ്കടത്തിലുമാണ് പൈസക്കരി ദേവമാതാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും.

Post a Comment

Previous Post Next Post