തൃശ്ശൂർ എരുമപ്പെട്ടി സ്വദേശി അണ്ടേക്കാട് പീടികയിൽ അബ്ബാസ് എന്നവരുടെ മകനും, കുന്നംകുളം ദയ ആശുപത്രി പിആർഒ യുമായ അബു താഹിർ (31) ആണ് മരിച്ചത്..
ഇന്ന് രാവിലെ 7.30 ഓടെ പ്രഭാതസവാരി നടത്തുകയായിരുന്ന താഹിറിനെ എരുമപ്പെട്ടി ഫെറോണ പള്ളിക്ക് സമീപത്ത് വച്ച് വിവാഹ പാർട്ടിക്കാർ സഞ്ചരിച്ച ഇന്നോവ കാർ താഹിറിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു.. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ അബു താഹിറിനെ ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല...
