തിരുവനന്തപുരം: തലസ്ഥാനത്ത് തൊഴിലുറപ്പ് ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. പള്ളിച്ചൽ വെടിവച്ചാംകോവിലിന് സമീപം അയണിമൂട്ടിലാണ് അപകടം നടന്നത്.
പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളായ ശശി, മധുസൂദനൻ, മുരുകൻ, സുനിത എന്നിവർക്കാണ് പരിക്കേറ്റത്. ജോലിക്കിടെ അപ്രതീക്ഷിതമായി മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു.
പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
