തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ കത്തിനശിച്ചു



ചാലക്കുടി: ചാലക്കുടി പോലീസ് സ്റ്റേഷനോട് ചേർന്ന് തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന 12 ബൈക്കുകൾ അഗ്നിക്കിരയായി. അർധരാത്രിയോടെയായിരുന്നു സംഭവം.

മതിൽ ചാടിക്കടന്ന് ഒരാൾ ബൈക്കുകൾക്ക് തീയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി. ഇതിന്റെ ഭാഗമായി മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളാണ് തീയിട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


Post a Comment

Previous Post Next Post