സൗദിയിലെ ജിസാന് സമീപം വാഹനാപകടത്തില്‍ സഹോദരങ്ങളായ മലപ്പുറം വേങ്ങര ചേറൂര്‍ വെട്ടുതോട് സ്വദേശികള്‍ മരിച്ചു


സൗദിഅറേബ്യ 

ജിസാന് സമീപം ബെയ്ശ് മസ്‌ലിയയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങളായ മലപ്പുറം സ്വദേശികള്‍ മരിച്ചു. മലപ്പുറം വേങ്ങര ചേറൂര്‍ വെട്ടുതോട് സ്വദേശികാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ ജബ്ബാര്‍ ചെറുച്ചിയില്‍ (44), റഫീഖ് കാപ്പില്‍ (41) എന്നിവരാണ് മരിച്ചതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ജിസാനില്‍ നിന്നും ജിദ്ദയിലേക്ക് പച്ചക്കറിയെടുക്കാന്‍ പോകുമ്ബോഴായിരുന്നു അപകടം. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.




Post a Comment

Previous Post Next Post