പിക്കപ്പ്‌ വാന്‍ ബൈക്കിലിടിച്ച്‌ 2 പേര്‍ക്ക്‌ പരുക്ക്‌



കോട്ടയം: ചന്തക്കടവ്‌ - ഈരയില്‍ക്കടവ്‌ റോഡില്‍ പിക്കപ്പ്‌ വാന്‍ നിയന്ത്രണംവിട്ട്‌ ബൈക്കിലിടിച്ച്‌ രണ്ടുപേര്‍ക്ക്‌ പരുക്ക്‌.

അതിരമ്ബുഴ സ്വദേശി മാത്യു (48), കോട്ടയം ആലപ്പാട്ട്‌ നൗഷാദ്‌ (47) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. 

ഇന്നലെ രാവിലെ എട്ടോടെ മാര്‍ക്കറ്റില്‍നിന്നു പച്ചക്കറിയുമായി പോകുന്നതിനിടെയാണ്‌ അപകടം. ചന്തക്കടവില്‍ നിന്ന്‌ ഈരയില്‍ക്കടവ്‌ റോഡിലേക്കു തിരിയുന്നതിനിടെ എതിര്‍ദിശയില്‍ എത്തിയ ബൈക്കില്‍ ഇടിച്ച പിക്കപ്പ്‌ മറിയുകയായിരുന്നു. പരുക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്ന്‌ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന്‌ റോഡില്‍ പടര്‍ന്നൊഴുകിയ ഡീസലും ഓയിലും പച്ചക്കറികളും ഗ്രേഡ്‌ എ.എസ്‌.ടി.ഒ നോബിളിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കംചെയ്‌തു.

Previous Post Next Post