കൊയിലാണ്ടിയിൽ ടിപ്പർ ലോറിയിൽ കെ എസ് ആർ ടി സി ബസ്സടിച്ചു കയറി അപകടം; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, പത്തോളം യാത്രികർക്ക് പരിക്ക്



കോഴിക്കോട്  കൊയിലാണ്ടി: ദേശീയ പാതയിൽ കൊയിലാണ്ടി

പൂക്കാടിന് സമീപം ലോറിയും കെ എസ് ആർ ടി

സി ബസും കൂട്ടിയിടിച്ച് അപകടം. കെ എസ് ആർ

ടി സി ഡ്രൈവർക്കും പത്തോളം ബസ്യാത്രികർക്കും പരിക്കേറ്റു. ഇന്ന് രാവിലെ 11 30യോടെയാണ് സംഭവം. ഒരു മണിക്കൂറോളം

ഗതാഗതം സ്തംഭിച്ചു.

കൊയിലാണ്ടി പൂക്കാട് നു സമീപം ടിപ്പർ

ലോറിയുടെ പിന്നിൽ കെ എസ് ആർ ടി സി ബസ്

ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ്

ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങി. തുടർന്ന്

നാട്ടുകാർ മുൻഭാഗം പൊളിച്ച് ഡ്രൈവറെ

പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ

കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന

എത്തി റോഡിൽ ചിതറിയ പൊട്ടിയ ചില്ലുകൾ

വെള്ളം ഉപയോഗിച്ചു നീക്കം ചെയ്തു. സ്റ്റേഷൻ

ഓഫീസർ സി പി ആനന്ദൻ സിപി, ഗ്രേഡ് അസി.

സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ

ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ്,

ജിനീഷ്കുമാർ, ഇ എം നിധി പ്രസാദ്, ടി പി ഷിജു,

സനിൽ രാജ്, ഷാജു, നിധിൻരാജ്,

ഹോംഗാർഡുമാരായ രാകേഷ് എന്നിവർ

രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


Post a Comment

Previous Post Next Post