കാറും ഓട്ടോയും കൂട്ടിയിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

 


പൊന്‍കുന്നം: പൊന്‍കുന്നം-പുനലൂര്‍ സംസ്ഥാനപാതയില്‍ ചെറുവള്ളി മണ്ണനാനിയില്‍ കാര്‍ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

ഓട്ടോഡ്രൈവര്‍ കോട്ടാങ്ങല്‍ പൂക്കുറുഞ്ഞിയില്‍ യൂസഫ്(45), ഓട്ടോയാത്രക്കാരായ കോട്ടാങ്ങല്‍ പനച്ചിക്കല്‍ ബീന(48), മകള്‍ റസീന(23), റസീനയുടെ മകള്‍ ഇവാന(മൂന്നര), കാര്‍ ഓടിച്ച പത്തനംതിട്ട കുളത്തൂര്‍ അമ്ബാട്ട് ജോസ്(62) എന്നിവര്‍ക്കാണ് പരിക്ക്.


ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം. കാര്‍ ഓടിച്ച ജോസിന് രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം മൂലം കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post