കൊയിലാണ്ടി കൊല്ലം റെയിൽവെ ഗേറ്റിനു സമീപം ട്രെയിൽ തട്ടി മരിച്ച അമ്മയേയും, കുഞ്ഞിനേയും തിരിച്ചറിഞ്ഞു




കോഴിക്കോട്  കൊയിലാണ്ടി: ട്രെയിൻ തട്ടി മരിച്ച അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു. മൂടാടി സിൽക്ക് ബസാർ കൊല്ലംവളപ്പിൽ സുരേഷിൻറെ ഭാര്യ

പ്രവിത (35), മകൾ അനിഷ്ക (1) ആണ് മരിച്ചത്. ഇന്നു രാവിലെ 11 മണിയോടെയായിരുന്നു  സംഭവം. ദൽഹി കൊച്ചുവേളി ട്രെയിനിടിച്ച് കൊല്ലത്ത്

വില്ലേജ് ഓഫീസിന് സമീപമാണ് അപകടം.

മരണപ്പെട്ട യുവതിയുടെ രക്ഷിതാക്കൾ,

കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രി

മോർച്ചറിയിലെത്തി മൃതദേഹംതിരിച്ചറിയുകയായിരുന്നു  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ  സേനയെത്തിയാണ് മൃതദേഹം  ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തെ  തുടർന്ന് ട്രെയിൻ ഒരു മണിക്കൂറോളം പിടിച്ചിട്ടു.

അനാമിക മറ്റൊരു മകളാണ്. നാരായണൻ -സതിദമ്പതികളുടെ മകളാണ്. സഹോദരൻ പ്രബീഷ്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post