റോഡ് റോളർ ലോറിയിൽ നിന്നും മറിഞ്ഞു വീണു.



മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ റോഡ് റോളർ ലോറിയിൽ നിന്നും മറിഞ്ഞു വീണു. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം. ദേശീയപാത നവീകരണ പ്രവൃത്തികളിൽ ഏർപ്പെട്ട

കെ.എൻ.ആർ.സി.യുടെ വാഹനമാണ് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് ചെരിഞ്ഞത്. റോഡ് റോളർ ഉൾപ്പെടെ രണ്ടു യന്ത്ര വാഹനങ്ങൾ ലോറിയിൽ വളാഞ്ചേരി ഭാഗത്തേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ തൊഴിലാളികളും ഉണ്ടായിരുന്നു. ആർക്കും പരുക്കില്ല. അതേസമയം സുരക്ഷയ്ക്കായി ചങ്ങല പോലുമിടാതെയായിരുന്നു വാഹനം വന്നെത്തിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Previous Post Next Post