മലപ്പുറം വണ്ടൂർ നടുവത്ത് മരംമുറിക്കുന്നതിനിടെ അപകടത്തിൽ പെട്ട് യുവാവിന് ദാരുണാന്ത്യം.
വണ്ടൂർ നടുവത്ത് പുത്തൻകുന്നിൽ എളണക്കൻ വിപിൻ ആണ് മരിച്ചത്. 32 വയസായിരുന്നു. ഇന്ന് രാവിലെ 11:30ഓടെ നടുവത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ ആണ് അപകടം