മാങ്കുളം നെല്ലിപടിയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

 


ഇടുക്കി: മാങ്കുളം-ആനക്കുളം റോഡിൽ നെല്ലിപടിക്ക് സമീപം പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഞായറാഴ്ച അർധരാത്രി 12.30ഓടെയാണ് അപകടമുണ്ടായത്. മാങ്കുളം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡിന് താഴ് ഭാഗത്തുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പിക്കപ്പ് പൂർണമായി തകർന്നു.

Post a Comment

Previous Post Next Post