കിണറ്റിനുള്ളില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ 55-കാരൻ ശ്വാസം മുട്ടി മരിച്ചു.

 

 ആലപ്പുഴ : കിണറ്റിനുള്ളിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ ആൾ ശ്വാസം മുട്ടി മരിച്ചു

താമരക്കുളം പാറയിൽ തെന്നാട്ടും വിളയിൽ ബാബു (55) ആണ് മരിച്ചത്. താമരക്കുളം ഇരപ്പൻപാറ അനീഷിന്റെ വീട്ടിലെ മോട്ടർ നന്നാക്കാൻ ഇറങ്ങിയതാണ് സുഭാഷ്.

ഇതിനിടെ സുഭാഷിന് ശ്വാസം മുട്ടി. തുടർന്ന് സുഭാഷിനെ രക്ഷിക്കാനായി ചെത്തുതൊഴിലാളിയായ ബാബു കിണറ്റിനുള്ളിൽ ഇറങ്ങുകയായിരുന്നു

സുഭാഷിനെ മുകളിലേക്ക് കയറ്റിയ ശേഷം കിണറ്റിൽ നിന്നും തിരികെ കയറുന്നതിനിടെയാണ് ബാബുവിന് ശ്വാസം കിട്ടാതെ വന്നത്.


ശ്വാസം കിട്ടാതെ ബാബു കിണറ്റിലേക്ക് വീഴുകയായിരുന്നു. ബാബുവിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post