കൊണ്ടോട്ടി നേർച്ച കണ്ട് മടങ്ങുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് തൊട്ടിലേക്ക് മറിഞ്ഞു ഡ്രൈവർ മരണപ്പെട്ടു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യാത്രക്കാർക്ക് പരിക്ക്


 കൊണ്ടോട്ടി കുമ്മിണിപറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തൊട്ടിലേക്കു മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. 

കാക്കത്തടം സ്വദേശി മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ മനോരമ സലാം ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പരിക്കേറ്റ വരെ കൊണ്ടോട്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

രാത്രി 10 മണിയോടെ  കുമ്മിണിപറമ്പ് യൂണിവേഴ്സിറ്റി റോഡിൽ ഉള്ള ഇറക്കവും വളവും ചേർന്ന സ്ഥലത്താണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തൊടിന്റെ കൈവരി തകർത്ത് തൊട്ടിലേക്കു മറിഞ്ഞത്. അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ട്നാട്ടുകാരും മറ്റു യാത്രക്കാരും ഓടിക്കൂടി. ഉടനെ അത് വഴി വന്ന വാഹനങ്ങളിൽ പരിക്കു പറ്റിയവരെ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും  സലാം മരണപ്പെട്ടു  



Post a Comment

Previous Post Next Post