ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തൊട്ടിലേക്കു മറിഞ്ഞു, സ്ത്രീകളും കുട്ടികൾ ഉൾപ്പെടെ യാത്രക്കാർക്ക് പരിക്ക്കൊണ്ടോട്ടി കരിപ്പൂർ  : കുമ്മിണിപറമ്പിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തൊട്ടിലേക്കു മറിഞ്ഞു, കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കുമ്മിണിപറമ്പ് യൂണിവേഴ്സിറ്റി റോഡിൽ ഉള്ള ഇറക്കവും വളവും ചേർന്ന സ്ഥലത്താണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു തൊടിന്റെ കൈവരി തകർത്ത് തൊട്ടിലേക്കു മറിഞ്ഞത്. രാത്രി 10 മണിയോടെ ആണ് അപകടം നടന്നത്. അപകടം നടക്കുമ്പോൾ ചെറിയ മഴ ചാറലും ഉണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരുടെ നിലവിളി കേട്ടാണ് നാട്ടുകാരും മറ്റു യാത്രക്കാരും ഓടിക്കൂടിയത്. ഉടനെ അത് വഴി വന്ന വാഹനങ്ങളിൽ പരിക്കു പറ്റിയവരെ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Post a Comment

Previous Post Next Post