അടിഭാഗത്ത് തീപിടിച്ച് തെങ്ങ് കടപുഴകി വീണ് വയോധികൻ മരണപ്പെട്ടു മറ്റു മൂന്ന് പേർക്ക് പരിക്ക്

 കോഴിക്കോട്:ക്ഷേത്രോത്സവത്തിനിടെ,

ഉണങ്ങിനിന്ന തെങ്ങിന്റെ അടിഭാഗത്ത്

തീപിടിച്ച് തെങ്ങ് കടപുഴകി വീണ് ഒരാൾ

മരിച്ചു. ഇതര സംസ്ഥാന തൊഴിലാളി

ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു.

പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി

ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്

സംഭവം. വെള്ളിമാടുകുന്ന്

വാപ്പോളിത്താഴം കാട്ടറ പൊയിൽ

താഴത്ത് ഗണേശാണ് (60) മരിച്ചത്.

പാറോപ്പടി കൊല്ലറക്കൽ സുധീഷ് (44),

സുനി, പറമ്പിൽ ബസാറിലെ ഓയിൽ

മിൽ ജീവനക്കാരൻ പ്രഭാത്

എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ

മെഡിക്കൽ കോളജ് ആശുപത്രിയിൽ

പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post