KSRTC ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

 തിരുവല്ല: തിരുവല്ലയിലെ പെരുംതുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.

പന്തളം മംഗലം നാലുതുണ്ടത്തില്‍ വീട്ടില്‍ ഷഹാസ് (44) ആണ് മരിച്ചത്. 

ഇന്ന്‌ വൈകീട്ട് അഞ്ച് മണിയോടെ അര്‍ക്കാഡിയ ഹോട്ടലിന് സമീപമായിരുന്നു അപകടം. തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസ് ഷഹാസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ഷഹാസിന്റെ തലയില്‍ കൂടി ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. തിരുവല്ല പൊലീസെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



Post a Comment

Previous Post Next Post