തിരുവല്ല കുമ്പനാട് ഒമിനി വാനും ബൈക്കും കൂട്ടിയിടിച്ചു, രണ്ട് യുവാക്കൾക്ക്‌ ദാരുണാന്ത്യം

പത്തനംതിട്ട 



 തിരുവല്ല : മാരുതി ഒമ്നി വാനും ബൈക്കും കൂട്ടിയിടിച്ച് കുമ്പനാട് ജംഗ്ഷനിലുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ, വാര്യാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കോയിപ്രം പോലീസെത്തി മൃതദേഹങ്ങൾ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ നാട്ടുകാരുടെ സഹായത്തോടെ പോലിസ് റോഡിൽ നിന്നും നീക്കം ചെയ്തു.



Post a Comment

Previous Post Next Post