ആലുവ: ദേശീയപാതയില്‍ അമ്ബാട്ടുകാവില്‍ ബൈക്ക് യാത്രക്കാരന്‍ ടോറസ് ലോറികയറി മരിച്ചു. പാലക്കാട് വടക്കഞ്ചേരി കണക്കന്‍തുരുത്തില്‍ കുംബ്ലപ്പടിവീട്ടില്‍ ഹരിദാസിന്റെ മകന്‍ എച്ച്
അനൂപാണ് (23) മരിച്ചത്. ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അപകടം നടന്ന ഉടനെ അനൂപിനെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. കാക്കനാട് സാരംഗ സോഫ്റ്റ്‌വെയര്‍ കമ്ബനിയില്‍ ഡിസൈനറാണ്. രണ്ടുദിവസത്തെ അവധിയെടുത്ത് വീട്ടില്‍ പോയിരുന്ന അനൂപ് തിരികെ ജോലിസ്ഥലത്തേക്ക് വരുമ്ബോഴാണ് അപകടം. മൃതദേഹം ഇന്ന് ആലുവ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
